Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Football
  • വനിതാ ലീഗിനുള്ള ടീം പ്രഖ്യാപിച്ച് ഗോകുലം കേരള
Football

വനിതാ ലീഗിനുള്ള ടീം പ്രഖ്യാപിച്ച് ഗോകുലം കേരള

ടീം പ്രഖ്യാപിച്ച് ഗോകുലം കേരള
Email :7

വെള്ളിയാഴ്ച തുടക്കമാകുന്ന ഇന്ത്യൻ വനിതാ ലീഗിനുള്ള ടീം പ്രഖ്യാപിച്ച് ഗോകുലം കേരള. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച ടീമിനെയാണ് ഇത്തവണ ഗോകുലം കളത്തിലിറക്കുന്നത്. കിരീടം ലക്ഷ്യമിട്ട് പുതുതായി അഞ്ചു താരങ്ങളെയാണ് ഗോകുലം ടീമിലെത്തിച്ചിരിക്കുന്നത്. അതിൽ ഒരു വിദേശ താരവും നാലു ഇന്ത്യൻ താരങ്ങളും ഉൾപ്പെടും.

മണിപ്പൂരിൽനിന്നുള്ള ടി.എച്ച് സഹീനയാണ് പ്രതിരോധത്തിലുള്ള പുതിയ താരം. പ്രണിത നിംകാറാണ് ഇത്തവണ ഗോകുലം ടീമിലെത്തിച്ച മറ്റൊരു താരം. പ്രതിരോധത്തിൽ തന്നെയാണ് താരവും കളിക്കുക. മണിപ്പൂരിൽനിന്നുള്ള മുന്നേറ്റ താരം ദയാ ദേവി, കെനിയയിൽ നിന്നുള്ള കാതറിൻ, തമിഴ്‌നാട്ടുകാരിയായ മഹാലക്ഷ്മി എന്നിവരാണ് ഇത്തവണ ഗോകുലം കേരളയുടെ തട്ടകത്തിലെത്തിയിട്ടുള്ള മറ്റു പുതിയ താരങ്ങൾ.

കഴിഞ്ഞ വർഷം ടോപ് സ്‌കോററായ ഉഗാണ്ടൻ താരം ഫസീലയും ഇത്തവണയും ഗോകുലം കേരളക്ക് ശക്തി പരകരാൻ ടീമിനൊപ്പമുണ്ട്. അവസാന സീസണിൽ പ്രതിരോധത്തിൽ മിന്നും പ്രകടനം നടത്തിയ കെനിയ താരം ഒകെച്ച് ഒവിറ്റിയും മലബാറിയൻസിന്റെ പെൺ പടക്ക് കരുത്ത് പകരാൻ എത്തുന്നുണ്ട്. മൂന്ന് ഐ.ഡബ്യൂ.എൽ കിരീടം നേടി ഗോകുലം ഇത്തവണ ചാംപ്യൻപട്ടം മോഹിച്ചാണ് എത്തുന്നത്.

അവസാന സീസണിൽ രണ്ടാം സ്ഥാനത്തെത്താനേ ഗോകുലത്തിന് കഴിഞ്ഞിരുന്നുള്ളു. കൊൽക്കത്തയിൽ നിന്നുള്ള രഞ്ജൻ ചൗധരിയാണ് ടീമിനെ പരിശീലിപ്പിക്കുന്നത്. ഇന്ത്യൻ ഫുട്‌ബോലിൽ ഏറെക്കാലം വിവിധ ടീമുകളെ പരിശീലിപ്പിച്ച് പരിചയമുള്ള ചൗധരിയുടെ നേതൃത്വം ഗോകുലം വനിതാ സംഘത്തിന് കരുത്ത് പകരും. റുതുജയാണ് സഹപരിശീലക. ആദിൽ അൻസാരി ഗോൾകീപ്പിങ് കോച്ചായും ടീമിനൊപ്പമുണ്ട്.

ടീം.
ഗോൾകീപ്പർമാർ. സൗമ്യ നാരയണസ്വാമി, പായൽ ബാസുദേ, എസ്. അനിത.

പ്രതിരോധം
ഫിയോബി ഒകെച് ഒവിറ്റി (കെനിയ), തൊക്‌ചോം മാർട്ടിന, ടി.എച്ച് സഹിന, പ്രിയദർശിനി, പി. ദുർഗ, കത്രീന ദേവി, പിങ്കി കശ്യപ്, ശുബാങ്കി സിങ്, എയ്ഞ്ചൽ ഷാജി, പ്രണിത നിംകാർ, ഇ. തീർഥ ലക്ഷ്മി, അലക്‌സിബ പി. സാംസൺ,

മധ്യനിര
രത്തൻ ബാല ദേവി, ഷിൽക്കി ദേവി, എം. സോന, സുബ്ബ മുസ്‌കാൻ, സോണിയ ജോസ്, ഷിൽജി ഷാജി, ബേബി ലാൽചങ്ദാമി.

മുന്നേറ്റനിര
ഹർഷിക മനീഷ് ജെയ്ൻ, ഹർമിലൻ കൗർ, മാനസ കെ, പി.എം ആരതി, ആർ. ദർശനി, മഹാലക്ഷ്മി, അസം റോജ ദേവി, ദയ ദേവി, ഫസീല (ഉഗാണ്ട), അമോ അറിങ്കോ (കെനിയ), സുമിത് കുമാരി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts