• Home
  • Others
  • Euro Cup
  • അഞ്ചടിച്ച് തുടങ്ങി ജർമ്മനി
Euro Cup

അഞ്ചടിച്ച് തുടങ്ങി ജർമ്മനി

Email :54

ജർമ്മനിക്ക്‌ ജയത്തുടക്കം

യുവേഫ യൂറോ കപ്പിൽ ആതിഥേയരായ ജർമ്മനിക്ക്‌ ജയത്തുടക്കം. സ്കോട്ലാൻഡിനെ ഒന്നിനെതിരെ 5 ഗോളിന് തകർത്താണ് ജർമ്മൻ പട യൂറോ കപ്പിനെ വരവേറ്റത്. ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോൾ ലീഡെടുത്ത് ജർമ്മനി ആധിപത്യം ഉറപ്പിച്ചിരുന്നു.
10ആം മിനുട്ടിൽ ഫ്ലോറിയൻ വിർട്സ്, 18ആം മിനുട്ടിൽ ജമാൽ മുസ്യാല, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ കയ് ഹവേർട്സ്, 68ആം മിനുട്ടിൽ പകരക്കാരൻ നിക്ലസ് ഫൾക്രഗ്, 93ആം മിനുട്ടിൽ എംറെ ക്യാൻ എന്നിവരാണ് ജർമനിക്കായി ഗോളുകൾ നേടിയത്.
87ആം മിനുട്ടിൽ അന്റോണിയോ റൂഡിഗറിന്റെ സെൽഫ് ഗോളിലൂടെയാണ് സ്കോട്ലാൻഡിന്റെ ആശ്വാസ ഗോൾ പിറന്നത്.
44ആം മിനുട്ടിൽ പ്രതിരോധ താരം പോർട്ടിയോസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതും സ്കോട്ലാൻഡിന് തിരിച്ചടിയായി.
19ന് ഹംഗറിക്കെതിരെയാണ് ജർമ്മനിയുടെ അടുത്ത ഗ്രൂപ്പ്‌ മത്സരം. 19ന് സ്വിറ്റ്സർലൻഡാണ് സ്കോട്ലൻഡിന്റെ അടുത്ത എതിരാളി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts