പുത്തന്‍ പ്രതീക്ഷകളുമായി വീണ്ടുമൊരു ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ബൗളിങ് കുന്തമുന ജസ്പ്രിത് ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്നം. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇതുവരെ നടന്ന ഓരോ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലും ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയവര്‍ ഇവരാണ്.
1998 – സചിന് ടെണ്ടുല്‍ക്കര്‍ – 6
2000 – വെങ്കടേഷ് പ്രസാദ് – 8
2002 – സഹീര്ഖാന് – 8
2004 – ഇര്ഫാന് പത്താന് – 5
2006 – മുനാഫ് പട്ടേല്‍ – 4
2009 – ആഷിശ് നെഹ്റ – 8
2013 – രവീന്ദ്ര ജഡേജ – 12
2017 – ഭുവനേശ്വര്‍ കുമാര്‍ – 7