മണിക്കൂറുകള്‍ മാത്രമകലെ ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ആരംഭിക്കാനിരിക്കുകയാണ്. ഐ.സി.സി ചാംപ്യന്‍സ് ട്രോഫിയുടെ ഒന്‍പതാമത് എഡിഷനാണ് ഇത്തവണ പാകിസ്ഥാനിലും യു.എ.ഇയിലുമായി നടക്കാനിരിക്കുന്നത്. പതിവുപോലെ ഇത്തവണയും വന്‍താരനിരയുമായെത്തുന്ന ഇന്ത്യന്‍ ടീം കിരീടത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ബാറ്റിങ് നിര തന്നെയാണ് ടീം ഇന്ത്യയുടെ കരുത്ത്. രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, കെ.എല്‍ രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം അണിനിരക്കുന്ന ബാറ്റിങ് നിര ഏതൊരു ബൗളറുടെയും പേടി സ്വപ്‌നമാണ്. ഇവരില്‍ ആരാണ് കൂടുതല്‍ കത്തിക്കയറുക എന്ന് കണ്ടറിയണം.
ഇതുവരെ നടന്ന എട്ട് ഐ.സി.സി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍മാര്‍ ഇവരാണ്.
1998 – സചിന്‍ ടെണ്ടുല്‍ക്കര്‍ – 149
2000 – സൗരവ് ഗാംഗുലി – 348
2002 – വിരേന്ദര്‍ സെവാഗ് – 271
2004 – രാഹുല്‍ ദ്രാവിഡ് – 97
2006 – രാഹുല്‍ ദ്രാവിഡ് – 105
2009 – വിരാട് കോഹ്ലി – 95
2013 – ശിഖര്‍ ധവാന്‍ – 363
2017 – ശിഖര്‍ ധവാന്‍ – 338