ഫ്രഞ്ച് മുന്നേറ്റതാരം കിലിയൻ എംബാപ്പെ ഇനി റയൽ മാഡ്രിഡിന്റെ മുന്നേറ്റത്തിലെ കുന്തമുനയാകും. അൽപസമയം മുൻപായിരുന്നു എംബാപ്പയെ റയൽ മാഡ്രിഡ് ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത്. അഞ്ചു വർഷത്തെ കരാറിലാണ് എംബാപ്പയെ റയൽ മാഡ്രിഡ് ടീമിലെത്തിച്ചത്. നിലവിൽ പി.എസ്.ജിയിൽ കരാർ പൂർത്തിയായതിന് ശേഷം ഫ്രീ ഏജന്റായിട്ടായിരുന്നു എംബാപ്പെയെ റയൽ സ്വന്തമാക്കുന്നത്.
നേരത്തെ തന്നെ എംബാപ്പെയെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ശ്രമം നടത്തിയിരുന്നു. എന്നാൽ ഇത് പിന്നീട് നടക്കാതെ പോവുകയായിപുന്നു. കഴിഞ്ഞ സീസൺ അവസാനത്തോടടുത്തപ്പോഴായിരുന്നു എംബാപ്പെ പി.എസ്.ജി വിട്ട് ഇഷ്ട ക്ലബിലേക്ക് ചേക്കേറുന്ന കാര്യം വ്യക്തമാക്കിയത്. 2018 മുതൽ ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്ക് വേണ്ടി കളിച്ച താരം 178 മത്സരങ്ങളാണ് ഫ്രഞ്ച് ചാംപ്യൻമാർക്ക് വേണ്ടി പൂർത്തിയായിക്കയത്. അവിടെ 162 ഗോളുകളും സ്വന്തം പേരിൽ എഴുതിച്ചേർത്താണ് എംബാപ്പെ പുതിയ തട്ടകത്തിലേക്കെത്തുന്നത്.
” കൂടുതൽ കിരീടം നേടുക. ചാംപ്യൻസ് ലീഗ് ഉൾപ്പെടെയുള്ള കിരീടങ്ങളാണ് ഇപ്പോൾ ലക്ഷ്യമാക്കുന്നത്. ശരിയായ സ്ഥലത്താണ് എത്തിയിട്ടുള്ളത്” എംബാപ്പെ വ്യക്തമാക്കി. ” ഞാൻ സന്തോഷവാനാണ്. കുട്ടിക്കാലം മുതലുള്ള എന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു. റയൽ മാഡ്രിഡിലേക്കുള്ള ചേക്കേറൽ പൂർത്തിയാക്കിയ ശേഷം എംബാപ്പെ വ്യക്തമാക്കി.
യൂറോകപ്പിൽ ഫ്രഞ്ച് ടീമിന്റെ മുന്നേറ്റനിരിയിലുണ്ടായിരുന്ന എംബാപ്പെക്ക് കാര്യമായ നേട്ടമൊന്നും സ്വന്തമാക്കാൻ കഴിഞ്ഞിട്ടില്ല. സെമി ഫൈനലിൽ സ്‌പെയിനിനോട് പരാജയപ്പെട്ടായിരുന്നു ഫ്രാൻസ് ടൂർണമെന്റിൽനിന്ന് പുറത്തായത്. യൂറോകപ്പിൽ ഫ്രാൻസിനായി ഒറ്റ ഗോൾ മാത്രമേ എംബാപ്പെ സ്‌കോർ ചെയ്തുള്ളു.