യൂറോ കപ്പിലെ മൂന്നാം മത്സരത്തിൽ സ്‌പെയിനും ക്രൊയേഷ്യയും ഇന്ന് കളത്തിലിറങ്ങുകയാണ്. രാത്രി 9.30ന് ന
ടക്കുന്ന മത്സരത്തിൽ കരുത്തരായ സ്പാനിഷ് സംഘത്തിന്റെ വഴമുടക്കാനുറച്ചാണ് കോട്ടുകൾ കച്ചകെട്ടി ഇറങ്ങുന്നത്. ടിക്കി ടാക്കകൊണ്ട് പേരുകേട്ട കാളക്കൂറ്റൻമാർ എന്ന് വിളിപ്പേരുള്ള സ്‌പെയിനും റയൽ മാഡ്രിഡിന്റെ മധ്യനിര താരം ലൂക്ക മോഡ്രിച്ച് നയിക്കുന്ന ക്രൊയേഷ്യയും തമ്മിലുള്ള ലോക താരങ്ങൾ നേർക്കുനേർ ഇറങ്ങുന്ന പോരാട്ടമാകും.
മൂന്ന് തവണ യൂറോ കപ്പ് ചാംപ്യൻമാരായ സ്‌പെയിൻ ഇത്തവണ മികച്ച ടീമുമായിട്ടാണ് എത്തുന്നത്. ഡാനി കർവഹാൾ, നാച്ചോ, അയ്മറിക് ലെപ്പോർട്ട, മാർക്ക് കുക്കുറെല്ല, റോഡ്രി, പെഡ്രി, നിക്കോ വില്യംസ്, ജൊലേസു, ഫെറാൻ ടോറസ് തുടങ്ങി മികച്ച നിരയുമായിട്ടാണ് സ്‌പെയിൻ എത്തുന്നത്. മുന്നേറ്റത്തിൽ ബാഴ്‌സയുടെ 16 കാരൻ താരം ലാമിനെ യമാലും സ്‌പെയിൻ ടീമിലുണ്ട്. ലൂക്കാ മോഡ്രിച്ച് തന്നെയാണ് ക്രൊയേഷ്യൻ നിരിയിലെ പ്രധാനി.
കൂടാതെ മാഴ്‌സലോ ബ്രസോവിച്ച്, ഇവാൻ പെരിസിച്ച്, ജോസ്‌കോ ഗ്വോഡിയോൾ തുടങ്ങിയ പ്രമുഖരെല്ലാം ക്രോട്ട് സംഘത്തിന് കരുത്ത് പകരാനുണ്ട്. അതിനാൽ ഇന്ന് രാത്രി 9.30ന് ബെർലിനിലെ ഒളിംപിയ സ്റ്റേഡിയത്തിൽ തീ പാറുന്നൊരു പോരാട്ടം പ്രതീക്ഷിക്കാം. രാത്രി 12.30ന് പ്രതിരോധ ഫുട്‌ബോളുകൊണ്ട് പേരുകേട്ട അസൂറികളും ഇന്ന് കളത്തിലിറങ്ങുന്നുണ്ട്. അൽബേനിയയാണ് എതിരാളികൾ.
Muhammed Shadhi K
Super