ഇംഗ്ലണ്ട് പ്രതിരോധ താരം കീറണ്‍ ട്രിപ്പിയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചു. 33കാരനായ താരം ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. 2017 മുതല്‍ ഇംഗ്ലണ്ടിനായി കളിക്കുന്ന താരം 54 മത്സരങ്ങള്‍ ദേശീയ ടീമാനിയ ബൂട്ടണിഞ്ഞിട്ടുണ്ട്.
https://www.instagram.com/p/C_QG_xOMwaA/?utm_source=ig_web_copy_link
2007 ല്‍ ഇംഗ്ലണ്ടിന്റെ അണ്ടര്‍ 18 ടീമിലൂടെയായിരുന്നു ദേശീയ ടീമിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് അണ്ടര്‍ 19, 20,21 വിഭാഗം ദേശീയ ടീമില്‍ കളിച്ചു. 2017ലായിരുന്നു ദേശീയ സീനിയര്‍ ടീമിനൊപ്പം അരങ്ങേറ്റം കുറിച്ചത്. ഇംഗ്ലണ്ടിനായി 54 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ താരം ഒരു ഗോളും സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. 2018 ലോകകപ്പ് സെമിഫൈനലില്‍ ക്രൊയേഷ്യയ്‌ക്കെതിരേ ട്രിപ്പിയര്‍ നേടിയ ഫ്രീകിക്ക് ഗോള്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. നിലവില്‍ പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുനൈറ്റഡിന് വേണ്ടിയാണ് താരം കളിക്കുന്നത്.