Shopping cart

  • Home
  • Football
  • ‘ജീവിതം ചോദിച്ചതിൽ കൂടുതൽ തന്നു’; ഫൈനലിന് മുൻപ് മാലാഖക്ക് ഔദ്യോഗിക യാത്രയയപ്പ്
Football

‘ജീവിതം ചോദിച്ചതിൽ കൂടുതൽ തന്നു’; ഫൈനലിന് മുൻപ് മാലാഖക്ക് ഔദ്യോഗിക യാത്രയയപ്പ്

ഡി മരിയ വിരമിച്ചു
Email :120

ഫുട്‌ബോൾ ആസ്വാദകർ ആവേശത്തോടെ കാത്തിരിക്കുന്ന കോപാ അമേരിക്ക ടൂർണമെന്റിലെ വിജയികളെ അറിയാൻ ഇനി മണിക്കൂറുകളുടെ ദൈർഘ്യം മാത്രം. നാളെ രാവിലെ 5.30ന് നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ അർജന്റീനയും കൊളംബിയയും തമ്മിലാണ് പോരിനിറങ്ങുന്നത്. എന്നാൽ ഫൈനലിന് മുന്നോടിയായി അർജന്റീനയുടെ മാലാഖയായ എയ്ഞ്ചൽ ഡി മരിയക്ക് ഔദ്യോഗിക യാത്രയയപ്പ് നൽകിയിരിക്കുകയാണ് അർജന്റൈൻ ഫുട്‌ബോൾ അസോസിയേഷൻ. തന്റെ അവസാന രാജ്യന്തര മത്സരമായിരിക്കും ഇതെന്ന് നേരത്തെ തന്നെ ഡി മരിയ പ്രഖ്യാപിച്ചിരുന്നു.

നാളെത്തെ ഫൈനലോടെ താരം രാജ്യന്തര ഫുട്‌ബോളിൽനിന്ന് വിരമിക്കും.ടീം ഹോട്ടലിൽ നടന്ന പരിപാടിയിലായിരുന്നു താരങ്ങളും ഒഫീഷ്യൽസും പങ്കെടുത്ത യാത്രയയപ്പ് നടന്നത്. ഇനി ഫൈനലിൽ ഡി മരിയ ഗോൾ നേടി അർജന്റീന കപ്പ് നേടണമെന്ന് മെസ്സി ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്തു. ” ജീവിതം ചോദിച്ചൽ കൂടുതൽ എനിക്ക് തന്നു, എല്ലാവർക്കും നന്ദി’ വിരമിക്കൽ കുറിപ്പിൽ ഡി മരിയ വ്യക്തമാക്കി. കഴിഞ്ഞ തവണ കോപാ അമേരിക്കയിൽ ഡി മരിയയുടെ ഗോളിലായിരുന്നു അർജന്റീന ബ്രസീലിനെ തോൽപിച്ച് കിരീടം നേടിയത്.

ലക്ഷ്യം തുടർച്ചയായ രണ്ടാം കിരീടം

ഗ്രൂപ്പ്ഘട്ടം മുതൽ ഒരു മത്സരത്തിലും തോൽക്കാതെയാണ് അർജന്റീനയുടെ വരവ്. ആദ്യ മത്സരത്തിൽ കാനഡക്കെതിരെ എതിരില്ലാത്ത രണ്ട് ഗോളിന്റെ ജയം. രണ്ടാം മത്സരത്തിൽ ചിലിക്കെതിരേ ഒരു ഗോളിന് ജയിച്ച ചാംപ്യൻമാർ മൂന്നാം മത്സരത്തിൽ പെറുവിനെ രണ്ട് ഗോളിനും തറപറ്റിച്ചായിരുന്നു ക്വാർട്ടറിലേക്ക് മുന്നേറിയത്. ക്വാർട്ടറിൽ ഇക്വഡോറിനെ നേരിട്ട അർജന്റീന അവരെയും വീഴ്ത്തി സെമിയിലേക്ക്.

സെമിയിൽ എതിരാളികളായി വീണ്ടും കാനഡ. എതിരില്ലാത്ത രണ്ട് ഗോളിന് അനായാസം കാനഡയും കടന്ന് തുടർച്ചയായ രണ്ടാം തവണയും ഫൈനലിൽ. 16ാം കോപാ അമേരിക്ക കിരീടം തേടിയിറങ്ങുന്ന അർജന്റീനൻ ടീം ശക്തമായ നിലയിലാണ്. അതിനാൽ കൊളംബിയക്കെതിരേ തീ പാറുന്ന മത്സരം പ്രതീക്ഷിക്കാം. 44ാം തവണയാണ് അർജന്റീന കോപാ അമേരിക്ക ടൂർണമെന്റിൽ കളിക്കുന്നത്.

അതേസമയം ചരിത്രത്തിൽ ഒരു തവണമാത്രം കോപാ അമേരിക്ക ചാംപ്യൻമാരായ കൊളംബിയ രണ്ടാം കിരീടത്തിനുള്ള ശ്രമത്തിലാണ് ഇപ്പോൾ. 2001ലായിരുന്നു കൊളംബിയയുടെ കിരീട നേട്ടം. 1945 മുതൽ കോപാ അമേരിക്ക ടൂർണമെന്റിൽ പന്തു തട്ടാനെത്തുന്ന കൊളംബിയ പലപ്പോഴും നിർഭാഗ്യം കൊണ്ടായിരുന്നു കിരീടത്തിൽനിന്ന് അകന്നുനിന്നത്. പലകാലത്തും മികച്ച നിരയുണ്ടായിട്ടും സെമി കടക്കാൻ അവർക്കായിരുന്നില്ല.

എതിരിൽ നിൽക്കുന്ന ടീമിനെ അത്ര പെട്ടെന്ന് അർജന്റീനക്ക് തോൽപ്പിക്കാനാകില്ല. 28 മത്സരത്തിൽ തോൽവി അറിയാതെ കുതിക്കുന്ന കൊളംബിയ 29ാം ജയവും നേടുമെന്ന ഉറച്ച വിശ്വാസത്തിലാണ്.ഗ്രൂപ്പ്ഘട്ടത്തിൽ പരാഗ്വക്കെതിരേ 21ന്റെ ജയം. രണ്ടാം മത്സരത്തിൽ കോസ്റ്റ റിക്കക്കെതിരേ എതിരില്ലാത്ത മൂന്ന് ഗോളിന്റെ ജയം. ബ്രസീലിനെതിരേ 11ന്റെ സമനില. അടുത്ത മത്സരത്തിൽ പനാമക്കെതെ 50ത്തിന്റെ ജയം. സെമിയിൽ ഉറുഗ്വയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി രാജകീയമായി ഫൈനലിലേക്ക്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts