Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • തൃശൂരും കടന്ന് തിരുവനന്തപരും കൊമ്പൻസ്
Cricket

തൃശൂരും കടന്ന് തിരുവനന്തപരും കൊമ്പൻസ്

തിരുവനന്തപരും കൊമ്പൻസ്
Email :10

ശക്തമായ മഴയിൽ മഞ്ചേരിയിലെ പുൽമൈതാനം നനഞ്ഞു കുതിർന്നെങ്കിലും തിരുവനന്തപുരം കൊമ്പൻസിന്റെ ആവേശത്തെ നനക്കാൻ കഴിഞ്ഞില്ല. നിർണായക മത്സരത്തിൽ സ്വന്തം തട്ടകത്തിൽ മാജിസ് എഫ്.സി തൃശൂരിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ച തിരുവനന്തപുരം കൊമ്പൻസ് മത്സരത്തിൽ വെന്നിക്കൊടി പാറിച്ചു. മത്സരത്തിന്റെ ഇരുപകുതികളിലായി ബിപ്‌സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്.

ജയത്തോടെഏഴ് കളികളിൽനിന്ന് കൊമ്പൻസിന് ഒൻപത് പോയന്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയന്റ് മാത്രം നേടി അവസാന സ്ഥാനത്ത്. തോറ്റതോടെ മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിന്റെ സെമി ഫൈനൽ സാധ്യത തുലാസിലായി. സി.കെ വിനീതിന്റെ അഭാവത്തിൽ ബ്രസീൽ താരം മെയിൽസണിന്റെ നായകത്വത്തിൽ ഇറങ്ങിയ തൃശൂർ ആദ്യപകുതിയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു.

മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ കൊമ്പൻസിന്റെ ബ്രസീലിയൻ ഗോൾ കീപ്പർ അമേരിക്കോ സാന്റോസ് നടത്തിയ അത്യുഗ്രൻ സേവുകൾ മത്സരത്തിന്റെ തുടക്കത്തിൽ നിരവധി തവണ സന്ദർശക ടീമിന്റെ രക്ഷക്കെത്തി. മുപ്പത്തിയൊൻപതാം മിനുട്ടിൽ അപ്രതീക്ഷിതമായി കൊമ്പൻസ് ലീഡ് നേടി. ഇടതു വിംഗിലൂടെ മുന്നേറിവന്ന ഗണേശനെ തൃശൂരിന്റെ പകരക്കാരൻ ഗോളി പ്രതീഷ് നേരിട്ടതിന് റഫറി സെന്തിൽ നാഥൻ പെനാൽറ്റി വിധിച്ചു.

കിക്കെടുത്ത ബ്രസീലുകാരൻ ബിപ്‌സോ ഓട്ടിമറിന് പിഴച്ചില്ല സ്‌കോർ1-0. നാൽപത്തിമൂന്നാം മിനുട്ടിൽ തൃശൂരിന് അനുകൂലമായും പെനാൽറ്റി ലഭിച്ചെങ്കിലും അലക്‌സ് സാന്റോസ് എടുത്ത കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ അമേരിക്കോ സാന്റോസ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഷിഹാദ് കൂടി സ്‌കോർ ചെയ്തതോടെ കൊമ്പൻസ് വിജയം ഉറപ്പിച്ചു. ഇന്ന് വൈകീട്ട് കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്.സി കാലിക്കറ്റിനെ നേരിടും.

Spread the love
Related Tags:

Leave a Reply

Your email address will not be published. Required fields are marked *

Related Posts