ലേയിലെ സ്പിട്ടുക് സ്റ്റേഡിയത്തില്‍ നടന്ന ക്ലൈമറ്റ് കപ്പിലെ ആദ്യ മത്സരത്തില്‍ ഗോകുലം കേരളക്ക് വമ്പന്‍ ജയം. സ്‌കാല്‍സാങ് ലിങ്.എഫ്‌സിയെ 8-1 എന്ന സ്‌കോറിനായിരുന്നു മലബാറിയന്‍സ് വീഴ്ത്തിയത്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ഗോകുലം അനായാസ ജയമായിരുന്നു നേടിയത്. ആദ്യ അഞ്ചു മിനുട്ടില്‍ തന്നെ ഡിഫന്‍ഡര്‍ അതുല്‍ കോര്‍ണര്‍ വഴി കിട്ടിയ അവസരം മുതലെടുത്തു ആദ്യ ഗോള്‍ നേടി.
തുടര്‍ന്ന് രാഹുല്‍ രാജു (11), സെബാസ്റ്റ്യന്‍ (24), താര്‍പൂയയും (45) ആദ്യ പകുതിയില്‍ ഗോള്‍ നേടി സ്‌കോര്‍ 40 എന്നാക്കി. തുടര്‍ന്ന് രണ്ടാം പകുതിയിലും മികച്ച കളി പുറത്തെടുത്ത ഗോകുലം കേരളയെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ക്കായില്ല. ഷിജിന്‍ (49,68) മിനുട്ടുകളില്‍ ഗോള്‍ നേടി, 65 ാം മിനുട്ടില്‍ നിധിന്‍ കൃഷ്ണയും ഗോകുലത്തിനായി സ്‌കോര്‍ ചെയ്തു. 67ാം മിനുട്ടില്‍ ജോണ്‍സന്‍ സിങ്ങും ഗോള്‍ നേടിയതോടെ സ്‌കോര്‍ 80 എന്നായി. എന്നാല്‍ ഗോകുലത്തിന്റെ പ്രതിരോധത്തിലെ പിഴവ് മുതലാക്കി 89ാം മിനുട്ടില്‍ സ്‌കാല്‍സാങ് ലിങ് എഫ്.സി ക്കായി അങ്‌ചോക്ക് ഗോള്‍ നേടിയതോടെ സ്‌കോര്‍ 81 എന്നായി. ഇന്ന് വൈകിട്ട് 4.30ന് ജമ്മു കശ്മീര്‍ ബാങ്ക് ടീമിനെയാണ് ഗോകുലം കേരള നേരിടുന്നത്.
കാലാവസ്ഥയെ സംരക്ഷിക്കാൻ ഫുട്‌ബോൾ മത്സരം: നടക്കുന്നത് ലഡാക്കിൽ
[…] എന്ന് സ്‌പോര്‍ട്‌സ് വെബ്‌സൈറ്റായ പ്ലേഓണ്‍ റിപ്പോര്‍ട്ട് ചെയ്തു . ലഡാക്ക് […]