ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ദുരിതകാലം തീരുന്നില്ല. ഇന്നലെ നടന്ന യുവേഫ ചാംപ്യന്‍സ് ലീഗ് മത്സരത്തില്‍ യുവന്റസിനോട് പെപ് ഗ്വാര്‍ഡിയോളയും സംഘവും കീഴടങ്ങിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു സിറ്റിയുടെ പരാജയം. ഇതോടെ അവസാന 10 മത്സരങ്ങളില്‍ നിന്ന് ഒരു ജയം മാത്രമാണ് സിറ്റിക്ക് നേടാനായിട്ടുള്ളത്. ചാംപ്യന്‍സ് ലീഗ് പോയിന്റ് ടേബിളില്‍ ആറ് മത്സരങ്ങളില്‍ എട്ട് പോയിന്റ് മാത്രമുള്ള സിറ്റി നിലവില്‍ 22ാം സ്ഥാനത്താണ്.
ഇന്നലെ ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മത്സരത്തിലെ രണ്ട് ഗോളുകളും പിറന്നത്. 53ാം മിനുട്ടില്‍ ദുസാന്‍ വ്‌ളാഹോവിച്, 75ാം മിനുട്ടില്‍ വെസ്റ്റണ്‍ മക്കന്നീ എന്നിവരാണ് യുവന്റസിന്റെ ഗോളുകള്‍ നേടിയത്. ജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുള്ള യുവന്റസ് പട്ടികയില്‍ 14ാം സ്ഥാനത്തെത്തി.o