വിനേഷ് ഫോഗട്ടിലൂടെ പാരിസ് ഒളിംപിക്സിലെ മെഡൽ നേട്ടമുയർത്താമെന്ന ഇന്ത്യൻ മോഹം പൊലിഞ്ഞു. വെള്ളി മെഡൽ നൽകണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമർപ്പിച്ച ഹർജിയിൽ കായിക കോടതി തീരുമാനമെടുത്തതായി റിപ്പോർട്ട്. ഒളിംപിക്‌സ് അസോസിയേഷന്റെ തീരുമാനം ശരിവെക്കുന്നുവെന്നും വെള്ളി മെഡൽ നൽകാൻ കഴിയില്ലെന്നും കായിക കോടതി നിരീക്ഷിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
നേരത്തെ ഒളിംപിക്‌സ് തീരുന്നതിന് മുൻപ് ഫോഗട്ടിന്റെ പരാതിയിൽ വിധിയുണ്ടാകുമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇത് 16 വരെ നീട്ടിയിരുന്നു. ഇക്കാര്യത്തിൽ കായിക കോടതി പ്രാഥമിക വിധിയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും കൂടുതൽ വിവരങ്ങൾ വരും ദിവങ്ങളിൽ കോടതി വ്യക്തമാക്കുമെന്നും ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. വനിതകളുടെ 50 കിലോ ഗ്രാം ഗുസ്തിയിൽ 100 ഗ്രാം തൂക്കം കൂടിയത് കാരണം ഫൈനലിന് യോഗ്യത നേടിയ ഫോഗട്ടിനെ ഒളിംപിക് കമ്മറ്റി അയോഗ്യയാക്കിയിരുന്നു. തുടർന്നായിരുന്നു താരം വെള്ളി മെഡൽ വേണമെന്നാവശ്യപ്പെട്ട് കായിക കോടതിയെ സമീപിച്ചത്.
ഫൈനലിന് മുൻപ് നടത്തിയ ഭാര പരിശോധനയിലായിരുന്നു ഫോഗട്ടിന് 100 ഗ്രാം തൂക്കം അധികമുള്ളതായി കണ്ടെത്തിയത്. സെമി ഫൈനലിന് ശേഷം രണ്ട് കിലോയോളം തൂക്കം വർധിച്ച ഫോഗട്ട് രാത്രി സൈക്ലിങ്, സ്‌കിപ്പിങ് എന്നിവ ചെയ്താരുന്നു തൂക്കം നിയന്ത്രിക്കാൻ ശ്രമിച്ചത്. എന്നാൽ അവസാനമായി തൂക്കിയപ്പോൾ 100 ഗ്രാം തൂക്കം അധികമായി കണ്ടെത്തുകയായിരുന്നു. തൂക്കം കുറക്കാൻ ശ്രമിച്ചതിനെ തുടർന്ന് പിന്നീട് ഫോഗട്ടിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഫൈനലിൽ ക്യൂബൻ താരവും