ഇത്തവണ മെസ്സിപ്പട കരുതിയിരിക്കണം
കോപാ അമേരിക്കയിലെ അരങ്ങേറ്റത്തില്‍ തന്നെ സെമി ഫൈനലില്‍ പ്രവേശിച്ച് കാനഡ വീണ്ടും അര്‍ജന്റീനക്ക് മുിലെത്തുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ തോറ്റ കാനഡ സെമി ഫൈനലിലാണ് വീണ്ടും അര്‍ജന്റീനയുമായി ഏറ്റുമുട്ടുന്നത്. ഇന്ന് നടന്ന മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വെനസ്വേലയെ തകര്‍ത്തായിരുന്നു കാഡന സെമി ഫൈനലില്‍ പ്രവേശിച്ചത്.
നിശ്ചിത സമയത്ത് മത്സരം 1-1 എന്ന സ്‌കോറിന് സമനിലയിലായിരുന്നു. തുടര്‍ന്ന് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു കാനഡയുടെ ജയം. 44 ശതമാനവും പന്ത് കൈവശംവെച്ച് കളിച്ച കാനഡക്കായി 13ാം മിനുട്ടില്‍ ജേക്കബ് ഷെഫല്‍ ബര്‍ഗായിരുന്നു ഗോള്‍ നേടിയത്. ഒരു ഗോള്‍ നേടിയതോടെ മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ച കാനഡ തുടരെ വെനസ്വേലക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി കാനഡ മത്സരം പൂര്‍ത്തിയാക്കി.
രണ്ടാം പകുതിയില്‍ തിരിച്ചെത്തിയ വെനസ്വേല മികച്ച നീക്കങ്ങളുമായി കാനഡക്ക് ഭീഷണി ഉയര്‍ത്തി.
ഒടുവില്‍ അവര്‍ അതിന്റെ ഫലം നേടുകയും ചെയ്തു. 64ാം മിനുട്ടില്‍ സൊലോമോന്‍ റൊന്‍ഡോണായിരുന്നു വെനസ്വേലക്കായി സമനില ഗോള്‍ നേടിയത്. പിന്നീട് ഗോളൊന്നും പിറക്കാതിരുതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീളുകയായിരുന്നു. പെനാല്‍റ്റിയില്‍ 4-3 എന്ന സ്‌കോറിനായിരുന്നു കാനഡ സെമി ടിക്കറ്റുറപ്പിച്ചത്. ജൂലൈ പത്തിന് നടക്കുന്ന സെമി ഫൈനലില്‍ അര്‍ജന്റീനയാണ് കാനഡയുടെ എതിരാളികള്‍. ഗ്രൂപ്പ്ഘട്ടത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് അര്‍ജന്റീന കാനഡയെ പരാജയപ്പെടുത്തിയിരുന്നു. മത്സരത്തില്‍ അര്‍ജന്റീന കാനഡയെ തോല്‍പിച്ചിരുന്നെങ്കിലും കാനഡയുടെ ഭാഗത്തുനിന്ന് മികച്ച നീക്കങ്ങളുണ്ടായിരുന്നു. എന്നാല്‍ സെമി ഫൈനലില്‍ കരുതലോടെ കളിച്ചില്ലെങ്കില്‍ ഒരുപക്ഷെ കാനഡക്ക് മുന്നില്‍ അര്‍ജന്റീനക്ക് കാലിടറും. ക്വാര്‍ട്ടറില്‍ ഇക്വഡോറിനെതിരേ നടന്ന മത്സരത്തില്‍നിന്ന് മികച്ച മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ സെമിയില്‍ കാനഡെ വീഴ്ത്താന്‍ ലയണല്‍ സ്‌കലോനിക്കും സംഘത്തിനും കഴിയൂ.