ബ്രസീലിയന്‍ കൗമാരതാരത്തെ സ്വന്തമാക്കാനായി ഇംഗ്ലീഷ് ക്ലബ് ചെല്‍സിയും ലാലിഗ ചാംപ്യന്മാരായ റയല്‍ മാഡ്രിഡും തമ്മില്‍ പിടിവലി. 17 കാരന്‍ പ്രതിരോധ താരം പെഡ്രോ ലിമയെ സ്വന്തമാക്കാനാണ് വന്‍ ക്ലബുകള്‍ രംഗത്തെത്തിയിട്ടുള്ളത്.
നേരത്തെ ചെല്‍സി താരത്തെ സ്വന്തമാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും യൂറോപ്യന്‍ ചാംപ്യന്മാരായ റയല്‍ കൂടി ലിമയെ നോട്ടമിട്ടിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ആറ് മില്യണ്‍ യൂറോയാണ് താരം ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.ബ്രസീലിയന്‍ ക്ലബ് സ്‌പോര്‍ട്‌സ് റെസിഫെ താരമായ ലിമ ബ്രസീലിയന്‍ രണ്ടാം നിര ടീമിനായി അഞ്ച് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.
ക്ലബിനായി 12 മത്സരങ്ങളില്‍ ബൂട്ടണിഞ്ഞ ലിമ ഒരു ഗോളും നേടിയിട്ടുണ്ട്.