പ്രസ്താവനയുമായി കെവിൻ പീറ്റേഴ്‌സൻ
2034ൽ സഊദി അറേബ്യയിൽ നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിൽ പ്രസ്താവനയുമായി ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്‌സൻ. 2034ൽ നടക്കുന്ന ലോകകപ്പ് ആതിഥേയരായി സഊദി അറേബ്യയെ ഫിഫ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പീറ്റേഴ്‌സന്റെ പ്രതികരണം. തെമ്മാടിക്കൂട്ടങ്ങൾ ഇല്ലാത്തതിനാൽ സഊദിയിൽ എല്ലാവർക്കും ഫുട്‌ബോൾ ആസ്വദിക്കാൻ കഴിയുമെന്നായിരുന്നു പീറ്റേഴ്‌സന്റെ പ്രതികരണം.
എക്‌സിലൂടെയായിരുന്നു പീറ്റേഴ്‌സൻ ഇക്കാര്യം വ്യക്തമാക്കിയത്. ”പശ്ചിമേഷ്യയിൽ വീണ്ടുമൊരു ലോകകപ്പ് കൂടി. അവിടെ തെമ്മാടിക്കൂട്ടങ്ങൾ ഉണ്ടായിരിക്കില്ല. തുകൊണ്ടുതന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എല്ലാവർക്കും ലോകകപ്പ് ആസ്വദിക്കാനാകും. ഖത്തറിലെ അനുഭവം എനിക്ക് പ്രിയപ്പെട്ടതായിരുന്നു, അതുപോലെ ആയിരിക്കും സഊദിയിലെ അനുഭവം
” പീറ്റേഴ്‌സൻ എക്‌സിൽ കുറിച്ചു. നേരത്തെ എല്ലാ ഫുട്‌ബോൾ ടൂർണമെന്റുകളും പശ്ചിമേഷ്യയിൽ നടത്തണമെന്നും താരം അഭിപ്രായപ്പെട്ടിരുന്നു. 2022ൽ ഫുട്‌ബോൾ ലോകകപ്പ് കുറ്റമറ്റ രീതിയിൽ നടത്തിയതിന് ഫിഫ ഖത്തറിനെ അഭിനന്ദിച്ചിരുന്നു. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ പലതരത്തിലുള്ള വാർത്തകൾ പ്രചരിപ്പിച്ചിരുന്നു.