Shopping cart

Playon is an online sports magazine in Malayalam, managed and operated from Kozhikode, providing comprehensive sports coverage

  • Home
  • Cricket
  • Australia
  • ഹെയ്‌സല്‍വുഡ് തിരിച്ചെത്തി- സുസജ്ജം ഓസീസ്
Australia

ഹെയ്‌സല്‍വുഡ് തിരിച്ചെത്തി- സുസജ്ജം ഓസീസ്

ഹെയ്സൽവുഡ് ഒാസീസ്
Email :13

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരത്തില്‍ ഓസീസ് പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ടീമില്‍ തിരിച്ചെത്തും. പരുക്കേറ്റതിനെ തുടര്‍ന്ന് താരം രണ്ടാം ടെസ്റ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. അഡ്‌ലെയ്ഡില്‍ നടന്ന പിങ്ക്‌ബോള്‍ ടെസ്റ്റില്‍ സ്‌കോട്ട് ബോളണ്ടാണ് താരത്തിനു പകരം കളത്തിലിങ്ങിയിരുന്നത്. ഹെയ്‌സല്‍വുഡ് തിരിച്ചെത്തുന്നതോടെ ബോളണ്ടിനു സ്ഥാനം നഷ്ടമാവും. ഹെയ്‌സല്‍വുഡ് മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനിലുണ്ടാകുമെന്ന് ക്യാപ്റ്റന്‍ കമ്മിന്‍സാണ് പ്രഖ്യാപിച്ചത്. മൂന്നാം ടെസ്റ്റിനുള്ള ആസ്‌ത്രേലിയന്‍ പ്ലെയിങ് ഇലവനെയും ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ബ്രിസ്‌ബേനിലാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം ആരംഭിക്കുന്നത്. ആദ്യ മത്സരത്തില്‍ ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ കംഗാരുക്കള്‍ക്കുമുന്നില്‍ കീഴടങ്ങിയിരുന്നു.

മൂന്നാം ടെസ്റ്റിനുള്ള ആസ്‌ത്രേലിയന്‍ ഇലവന്‍

Nathan McSweeney, Usman Khawaja, Marnus Labuschagne, Steve Smith, Travis Head, Mitchell Marsh, Alex Carey, Pat Cummins (capt), Mitchell Starc, Nathan Lyon, Josh Hazlewood

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts