ഒളിംപിക്‌സ് ഫുട്‌ബോളിൽ അർജന്റീനക്ക് സമലനിത്തുടക്കം. ഇന്ന് നടന്ന മത്സരത്തിൽ 2-2 എന്ന സ്‌കോറിനായിരുന്നു അർജന്റീന മൊറോക്കോ മത്സരം അവസാനിച്ചത്. കോപാ അമേരിക്ക ടീമിലെ പ്രധാനിയായിരുന്ന നിക്കോളാസ് ഒട്ടാമെൻഡിയായിരുന്നു അർജന്റീനയെ നയിച്ചത്. മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരെസും അർജന്റീനക്കായി ആദ്യ ഇലവനിൽ കളത്തിലിറങ്ങിയിരുന്നു.
അഷ്‌റഫ് ഹക്കീമിയായിരുന്നു മൊറോക്കോയെ നയിച്ചത്. ആദ്യ പകുതുയിൽ അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും അക്രമിച്ച് കളിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് മൊറോക്കോ ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു. റഹീമി സോഫിനെയായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്.
എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ അർജന്റീന ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അധികം വൈകാതെ മൊറോക്കോ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 49ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്ന് റഹീമി തന്നെയായിരുന്നു രണ്ടാം ഗോളും അർജന്റീനയുടെ വലയിലെത്തിച്ചത്.
രണ്ട് ഗോളിന് പിറകിലായെങ്കിലും അർജന്റീന ഗോൾ മടക്കാനുള്ള ശ്രമം കടുപ്പിച്ചു. ഒടുവിൽ 68ാം മിനുട്ടിൽ അവർക്ക് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 68ാം മിനുട്ടിൽ സൈമൺ ഗ്വെയ്‌ലനോയായിരുന്നു അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ 16 മിനുട്ടായിരുന്നു അധിക സമയമയി റഫറി നൽകിയത്. എന്നാൽ ഈ സമയത്ത് അർജന്റീന ഒരു ഗോൾകൂടി മടക്കി മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.
മെദിന ക്രിസ്റ്റ്യനായിരുന്നു അർജന്റീനയുടെ രണ്ടാം ഗോൾ സ്‌കോർ ചെയ്തത്. ഇതോടെ മത്സരം സമനിലയിൽ അവസാനിക്കുകയായിരുന്നു. മറ്റൊരു മത്സരത്തിൽ 2-1ന് സ്‌പെയിൻ ഉസ്ബക്കിസ്താനെയും തോൽപിച്ചു. ശനിയാഴ്ച ഇറാഖിനെതിരേയാണ് അർജന്റീനയുടെ അടുത്ത മത്സരം.