അർജൻ്റീന ഇന്ന് ഇറാഖിനെതിരെ
ഒളിംപിക്‌സ് ഫുട്‌ബോളില്‍ കരുത്തരായ അര്‍ജന്റീനക്ക് ഇന്ന് രണ്ടാം അങ്കം. ആദ്യ മത്സരത്തില്‍ മൊറോക്കെക്കെതിരേ തോല്‍വി രുചിച്ച അര്‍ജന്റീനക്ക് ഇന്ന് ജയം അനിവാര്യമാണ്. ഗ്രൂപ്പ് ബിയില്‍ വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ ഇറാഖാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ വാര്‍ റിവ്യൂവിന്റെ രൂപത്തില്‍ നാടകീയതക്കൊടുവിലായിരുന്നു അര്‍ജന്റീന മൊറോക്കോയോട് തോറ്റത്. ഇഞ്ചുറി ടൈമില്‍ അര്‍ജന്റീന സമനില ഗോള്‍ നേടി മത്സരം സമനിലയിലാക്കിയെങ്കിലും പിന്നീട് വാര്‍ പരിശോധിച്ച് റഫറി ഓഫ് സൈഡ് വിളിച്ച് ഗോള്‍ നിഷേധിക്കുകയായിരുന്നു. പിന്നീടായിരുന്നു മൊറോക്കോയെ വിജയിയായി പ്രഖ്യാപിച്ചത്.
എന്നാല്‍, ആദ്യ മത്സരത്തില്‍ ഉക്രൈനെ പരാജയപ്പെടുത്തിയാണ് ഇറാഖ് എത്തുന്നത്. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഉക്രൈനെതിരേ ഇറാഖിന്റെ ജയം. നിലവില്‍ മൂന്ന് പോയിന്റുമായി ബി ഗ്രൂപ്പില്‍ ഇറാഖാണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഗ്രൂപ്പ്ഘട്ടം കടക്കാന്‍ ഇന്ന് മികച്ച ജയം ലക്ഷ്യമിട്ടാണൊ ഒാട്ടമെന്‍ഡിയും സംഘവും കളത്തിലിറങ്ങുക.
അസാധാരണം, ഒന്നര മണിക്കൂർ നീണ്ട വാർ റിവ്യൂ; ഒടുവിൽ അർജന്റീനക്ക് തോൽവി
ഫുട്‌ബോളിൽ കേട്ടുകേൾവിയില്ലാത്ത സംഭവ വികാസങ്ങൾക്ക് സാക്ഷ്യംവഹിച്ച് ഒളിംപിക്‌സ് ഫുട്‌ബോൾ. ഇന്ന് നടന്ന ഫുട്‌ബോളിലെ അർജന്റീന-മൊറോക്കോ മത്സരമാണ് വിവാദത്തിൽ കലാശിച്ചത്. മത്സരത്തിന്റെ അന്തിമ ഫലം 2-2 എന്നായിരുന്നെങ്കിലും ഒന്നര മണിക്കൂർ നീണ്ട വാർ പരിശോധനക്ക് ശേഷം അർജന്റീന നേടിയ രണ്ടാം ഗോൾ നിഷേധിക്കുകയായിരുന്നു.
മത്സരം സമനിലയിലായെങ്കിലും താരങ്ങളെ ഗ്രൗണ്ട് വിടാൻ റഫറിമാർ അനുവദിച്ചില്ല. തുടർന്ന് കാണികൾ ഗ്രൗണ്ട് കയ്യേറുകയായിരുന്നു. കാണികൾ ഗ്രൗണ്ടിലെത്തിയതോടെ താരങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. പിന്നീട് കാണികളെ സ്റ്റേഡിയത്തിന് പുറത്താക്കി മത്സരത്തിന്റെ ബാക്കി നാലു മിനുട്ട് മത്സരം അടച്ചിട്ട സ്റ്റേഡിയത്തിൽ പൂർത്തിയാക്കുകയായിരുന്നു. പിന്നീടായിരുന്നു റഫറിമാർ അന്തിമ വിധി പ്രഖ്യാപിച്ചത്.
2-1ന് അർജന്റീന തോറ്റതായി റഫറിമാർ പ്രഖ്യാപിക്കുകയായിരുന്നു. നിക്കോളാസ് ഒട്ടാമെൻഡിയായിരുന്നു അർജന്റീനയെ നയിച്ചത്. മാഞ്ചസ്റ്റർ സിറ്റി താരം ജൂലിയൻ അൽവാരെസും അർജന്റീനക്കായി ആദ്യ ഇലവനിൽ കളത്തിലിറങ്ങിയിരുന്നു. അഷ്‌റഫ് ഹക്കീമിയായിരുന്നു മൊറോക്കോയെ നയിച്ചത്. ആദ്യ പകുതുയിൽ അക്രമണ പ്രത്യാക്രമണങ്ങളുമായി ഇരു ടീമുകളും അക്രമിച്ച് കളിച്ചു. ശക്തമായ പോരാട്ടത്തിനൊടുവിൽ ആദ്യ പകുതിയുടെ അധിക സമയത്ത് മൊറോക്കോ ഗോൾ നേടി. ഇതോടെ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡുമായി മത്സരം അവസാനിപ്പിക്കാൻ മൊറോക്കോക്ക് കഴിഞ്ഞു.
റഹീമി സോഫിനെയായിരുന്നു മൊറോക്കോയുടെ ആദ്യ ഗോൾ നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ ശക്തമായി പൊരുതിയ അർജന്റീന ഗോൾ മടക്കി മത്സരത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടെ അധികം വൈകാതെ മൊറോക്കോ രണ്ടാം ഗോളും നേടി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 49ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽനിന്ന് റഹീമി തന്നെയായിരുന്നു രണ്ടാം ഗോളും അർജന്റീനയുടെ വലയിലെത്തിച്ചത്.
രണ്ട് ഗോളിന് പിറകിലായെങ്കിലും അർജന്റീന ഗോൾ മടക്കാനുള്ള ശ്രമം കടുപ്പിച്ചു. ഒടുവിൽ 68ാം മിനുട്ടിൽ അവർക്ക് അതിന്റെ ഫലം ലഭിക്കുകയും ചെയ്തു. 68ാം മിനുട്ടിൽ സൈമൺ ഗ്വെയ്‌ലനോയായിരുന്നു അർജന്റീനക്കായി ആദ്യ ഗോൾ നേടിയത്. മത്സരത്തിൽ 16 മിനുട്ടായിരുന്നു അധികസമയമായി റഫറി നൽകിയത്. എന്നാൽ ഈ സമയത്ത് അർജന്റീന ഒരു ഗോൾകൂടി മടക്കി മത്സരത്തിലേക്ക് തിരിച്ചു വരുകയായിരുന്നു.
അർജന്റീന-മൊറോക്കോ മത്സരം, എന്താണ് സംഭവിച്ചത്, വാസ്തവമറിയാം