Shopping cart

  • Home
  • Cricket
  • അഫ്ഗാനിസ്ഥാൻ നമ്മൾ വിചാരിച്ച ടീമല്ല
Cricket

അഫ്ഗാനിസ്ഥാൻ നമ്മൾ വിചാരിച്ച ടീമല്ല

അഫ്ഗാനിസ്ഥാൻ
Email :16

ദക്ഷിണാഫ്രിക്കക്കെതിരേ പരമ്പര സ്വന്തമാക്കി

ദക്ഷിണാഫ്രിക്കക്കെതിരേ ഏകദിന പരമ്പര സ്വന്തമാക്കി അഫ്ഗാനിസ്ഥാൻ. ദുബൈയിൽ നടന്ന രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 117 റൺസിന് തോൽപിച്ചതോടെയാണ് അഫ്ഗാനിസ്ഥാൻ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര 2-0ത്തിന് സ്വന്തമാക്കിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തു. മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 34.2 ഓവറിൽ 134 റൺസിൽ അവസാനിച്ചു.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനായിരുന്നു അഫ്ഗാനിസ്ഥാന്റെ ജയം. ഓപണർ റഹ്മാനുള്ള ഗുർബാസിന്റെ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു അഫ്ഗാൻ മികച്ച സ്‌കോർ കണ്ടെത്തിയത്. 110 പന്ത് നേരിട്ട ഗുർബാസ് 105 റൺസ് നേടിയാണ് പുറത്തായത്. കൂട്ടിനുണ്ടായിരുന്ന റയീസ് ഹസൻ 45 പന്തിൽ 29 റൺസ് നേടിയപ്പോൾ പിന്നീടെത്തിയ റഹ്മത് ഷ അർധ സെഞ്ചുറി നേടിയാണ് കൂടാരം കയറിയത്. 66 പന്തിൽ 50 റൺസായിരുന്നു താരം നേടിയത്.

പിന്നീടെത്തിയ അസ്മതുള്ള ഒമർ സായിയും അഫ്ഗാന് വേണ്ടി തകർത്തു കളിച്ചു. 50 പന്തിൽ 86 റൺസാണ് താരം നേടിയത്. ദക്ഷിണാഫ്രിക്കക്കായി ലുങ്കി ങ്ക്ടി, നാന്ദ്രെ ബർഗർ, പീറ്റർ, എയ്ഡൻ മർക്രം എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ നീക്കങ്ങൾ തുടക്കത്തിൽ തന്നെ പാളി. 47 പന്തിൽ 38 റൺസുമായി ടെമ്പ ബവുമയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായിത്. പിന്നാടെ കൂട്ടിനുണ്ടായിരുന്ന ടോണിയുടെ വിക്കറ്റും നഷ്ടപ്പെട്ടു.

44 പന്തിൽ 31 റൺസായിരുന്നു ടോണിയുടെ സമ്പാദ്യം. 38 റൺസെടുത്ത ബവുമയാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറർ. പിന്നീട് കൃത്യമായ ഇടവേളകളിൽ അഫ്ഗാൻ ദക്ഷിണാഫ്രിക്കൻ താരങ്ങളെ പവലിയനിലേക്ക് അയച്ചു കൊണ്ടിരുന്നു. എയ്ഡൻ മർക്രം 30 പന്തിൽ നിന്ന് 21 റൺസ് നേടിയപ്പോൾ സ്റ്റബ്‌സ് വെറും രണ്ട് റൺസ് മാത്രമാണ് നേടിയത്. നാലു താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ഒൻപത് ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ 19 റൺസ് വിട്ടുനൽകി അഞ്ച് വിക്കറ്റ് പിഴുത റാഷിദ് ഖാനാണ് അഫ്ഗാന്റെ വിജയം എളുപ്പത്തിലാക്കിയത്.

6.2 ഓവറിൽ 26 റൺസ് വിട്ടു നൽകി ഖരോട്ടെ നാലു വിക്കറ്റും വീഴ്ത്തി. നാളെ വൈകിട്ട് 5.30നാണ് പരമ്പരയിലെ മൂന്നാം മത്സരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Related Posts