ഗംഭീറിന്റെ അടുപ്പക്കാരൻ
അഭിഷേക് നായർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സഹപരിശീലക സ്ഥാനത്തെത്തിയേക്കുമെന്ന് റിപ്പോർട്ട്. സ്‌പോട്‌സ് സ്റ്റാർ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗൗതം ഗംഭീറിനെ ഇന്ത്യൻ പരിശീലകനാക്കിയതിന് പിന്നാലെയാണ് ഈ വാർത്ത പുറത്തുവരുന്നത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്.
രോഹിത് ശർമയുമായും അടുപ്പം സൂക്ഷിക്കുന്നതും അഭിഷേകിന്റെ പേര് ഉയരാൻ പ്രധാന കാരണമായിട്ടുണ്ട്. ഈ പരിചയം വെച്ചാണ് ഗംഭീർ അഭിഷേക് നായരുടെ പേര് നിർദേശിച്ചിട്ടുള്ളതെന്നാണ് വിവരം. അഭിഷേകിനെ സഹപരിശീലകനാക്കുന്നതുമായി ബന്ധപ്പെട്ട് ബി.സി.സി.ഐ അഭിഷേക് നായരുമായി പ്രാധമിക ചർച്ച നടത്തിയതായി ബി.സി.സി.ഐ വാക്താവ് അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മുംബൈക്കായി ഓൾ റൗണ്ട് പ്രകടനം പുറത്തെടുക്ക അഭിഷേക് നായർ പരിശീലകന്റെയും മെന്ററുടെയും റോളിലാണ് കൂടുതൽ മേൽവിലാസമുണ്ടായിക്കിയിട്ടുള്ളത്. പുതിയ ബൗളിങ് കോച്ചുമാരെയും ഇന്ത്യ നോക്കുന്നുണ്ട്. അതിനായി ആർ. വിനയ് കുമാർ, എൽ ബാലാജി എന്നിവരും ബി.സി.സി.ഐയുടെ പരിഗണനിയിലുണ്ടെന്നാണ് വിവരം. എന്നാൽ രാഹുൽ ദ്രാവിഡിനൊപ്പമുണ്ടായിരുന്ന ഒരാളെയെങ്കിലും കോച്ചിങ് സ്റ്റാഫിൽ നിലനിർത്താനും ബി.സി.സി.ഐക്ക് നീക്കമുണ്ട്. എങ്കിൽ മാത്രമേ ടീമിന്റെ കമ്യൂണിക്കേഷന് അത് നല്ലതാകൂ എന്ന വിലയിരുത്തലിലാണ് ബി.സി.സി.ഐ.