വീണ്ടുമൊരു ഐ.സി.സി ചാംപ്യന്‍സ് ട്രോഫിക്ക് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. ബൗളിങ് കുന്തമുന ജസ്പ്രിത് ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യയെ അലട്ടുന്ന പ്രധാന പ്രശ്‌നം. ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ പ്രകടനം എങ്ങനെയായിരിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. മുഹമ്മദ് ഷമി, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ് എന്നിവരാണ് ഇന്ത്യന്‍ പേസ് നിരയിലുള്ളത്. രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ സ്പിന്നര്‍മാരുമാണ്. സഹീര്‍ ഖാന്‍, വെങ്കിടേഷ് പ്രസാദ് തുടങ്ങി പ്രമുഖ ബൗളര്‍മാരെല്ലാം ഇന്ത്യക്കായി വ്യത്യസ്ത ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ പന്തെറിഞ്ഞിട്ടുണ്ട്. എന്നാല്‍ ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍ രവീന്ദ്ര ജഡേജയാണ്. 10 മത്സരങ്ങളില്‍ നിന്നായി 16 വിക്കറ്റുകളാണ് ജഡേജ വീഴ്ത്തിയിട്ടുള്ളത്. ഒന്‍പത് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റ് വീഴ്ത്തിയ സഹീര്‍ഖാനാണ് ലിസ്റ്റില്‍ രണ്ടാമത്.
ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയുടെ എക്കാലത്തെയും വിക്കറ്റ് വേട്ടക്കാര്‍ (ബ്രായ്ക്കറ്റില്‍ മത്സരം)
1. രവീന്ദ്ര ജഡേജ – 16 (10)
2. സഹീര്‍ ഖാന്‍ – 15 (9)
3. ഹര്‍ഭജന്‍ സിങ് – 14 (13)
4. സചിന്‍ ടെണ്ടുല്‍ക്കര്‍ – 14 (16)
5. ഭുവനേശ്വര്‍ കുമാര്‍ – 13 (10)