മൈക്കൽ അർട്ടേറ്റ ആഴ്‌സനലിൽ കരാർ പുതുക്കി. 2027 വരെയുള്ള കരാറാണ് ഗണ്ണേഴ്‌സ് അർട്ടേറ്റക്ക് വീണ്ടും നൽകിയിരിക്കുന്നത്. നേരത്തെ പരിശീലകന് നൽകിയ കരാർ 2025 വരെയുള്ളതായിരുന്നു. ഇതാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്. അവസാന സീസണിൽ ആഴ്‌സനൽ നടത്തിയ മികച്ച പ്രകടനം കാരണണായിരുന്നു അർട്ടേറ്റക്ക് കരാർ പുതുക്കി നൽകിയത്.
അദ്ദേഹത്തിന് കീഴിൽ ആഴ്‌സനൽ അവസാന സീസണിൽ 38 മത്സരത്തിൽനിന്ന് 89 പോയിന്റുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തിരുന്നു. രണ്ട് പോയിന്റ് വിത്യാസത്തിലായിരുന്നു പ്രീമിയർ ലീഗ് കിരീടം നഷ്ടമായത്. സീസണിന്റെ തുടക്കത്തിൽ ഗണ്ണേഴ്‌സ് പട്ടികിയൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നെങ്കിലും പിന്നീട് പിറകോട്ട് പോവുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 6.30ന് ടോട്ടൻഹാമിനെതിരോയണ് ആഴ്‌സനലിന്റെ പ്രീമിയർ ലീഗിലെ അടുത്ത മത്സരം.